റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൈക്കൂലി ആരോപണം : രണ്ട്‌ റവന്യൂ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ്‌ ചെയ്‌തു

January 12, 2022 - 8:30 am

പത്തനംതിട്ട : ക്വാറി ഉടമയില്‍നിന്ന കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന്‌ രണ്ടുപേരെ സര്‍വീസില്‍നിന്ന്‌ സസ്‌പെന്‍ഡ്‌ ചെയ്‌തു. റവന്യൂ ഡെപ്യൂട്ടി കളക്ടര്‍പി.ആര്‍.ഷൈന്‍, ജില്ലാ സര്‍വേ സൂപ്രണ്ട്‌ ഓഫീസിലെ സര്‍വെയര്‍ ആര്‍.രമേശ്‌കുമാര്‍ എന്നിവരെയാണ്‌ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌ . വിജിലന്‍സ്‌ വകുപ്പിന്റെ ശുപാര്‍ശയെ തുടര്‍ന്നാണ്‌ നടപടി.

2017 ല്‍ ഷൈന്‍ കോന്നി ഡെപ്യൂട്ട തഹ്‌സീല്‍ദാറും, രമേശ്‌കുമാര്‍ താലൂക്ക്‌ ഓഫീസിലെ മുന്‍ സര്‍വെയറുമായിരുന്നപ്പോള്‍ കോന്നി താലൂക്കിലെ പുറമ്പോക്കുഭൂമിയില്‍ അനധികൃത കയ്യേറ്റവും ഖനനവും കണ്ടെത്തുന്നതിന്‌ ഉദ്യോഗസ്ഥര്‍ ടോട്ടല്‍ സ്‌റ്റേഷന്‍ സര്‍വേ ആരംഭിച്ചിരുന്നു. സര്‍വേ പൂര്‍ത്തിയകുവരെ പാറഖനനം നിര്‍ത്തി വയ്‌ക്കണമെന്നുളള റിപ്പോര്‍ട്ട് അന്നത്തെ ജില്ലാ കളക്ടര്‍ക്ക്‌ സമര്‍പ്പിക്കാതിരിക്കാന്‍ ക്വാറി ഉടമയോട്‌ വന്‍തുക തൈക്കൂലിവാങ്ങിയെന്ന പരാതി വിജിലന്‍സ്‌ അന്വഷിച്ചുവരികയായിരുന്നു.

22ലക്ഷംരൂപ കൈക്കൂലി വാങ്ങിയെന്ന്‌ ആരോപണം ഉയര്‍ന്നിരുന്നു. അതേതുതര്‍ന്ന്‌ രണ്ടുപേരെയും ജില്ലക്കുപുറത്തേക്ക്‌ സ്ഥലം മാറ്റണമെന്ന്‌ വിജിലന്‍സ്‌ ശുപാര്‍ശ ചെയ്‌തിരുന്നു. തഹ്‌സീല്‍ദാരായി സ്ഥാനക്കയറ്റം ലഭിച്ച ഷൈന്‍ മറ്റൊരു ജില്ലയില്‍ ജോലി ചെയ്‌തു. വീണ്ടും സ്ഥാനക്കയറ്റം ലഭിച്ച്‌ ഡെപ്യൂട്ടി കളക്ടറായി പത്തനംതിട്ടയില്‍ തിരിച്ചത്തി.

കളക്ട്രേറ്റില്‍ ലാന്‍ഡ്‌ റവന്യൂ ഡെപ്യൂട്ടി കളക്ടറായതോടെ ഷൈനിന്‌ എതിരായുണ്ടായിരുന്ന പരാതികളുടെ ഫയലുകളും അദ്ദേഹത്തിന്‌ കീഴിലായി . ആര്‍ രമേശ്‌കുമാര്‍ ജില്ലാ സര്‍വേ സൂപ്രണ്ട്‌ ഓഫീസിലുമെത്തി. ഇതേ തുടര്‍ന്ന്‌ അന്വേഷണം കഴിയുന്നതുവരെ ഈ ഉദ്യോഗസ്‌ിഥരെ സര്‍വീസില്‍ നിന്ന്‌ മാറ്റി നിര്‍ത്തണമെന്ന്‌ പത്തനംതിട്ട വിജിലന്‍സ്‌ വകുപ്പ്‌ റവന്യൂ വകുപ്പിന്‌ റിപ്പോര്‍ട്ട നല്‍കിയതിന്‌ പിന്നാലെയാണ്‌ നടപടി ഉണ്ടായത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *