പത്തനംതിട്ട ; ഓള്‍ ഇന്ത്യ അസോസിയേഷന്‍ ഫോര്‍ ക്രിസ്‌റ്റിയന്‍ ഹയര്‍ എഡ്യൂക്കേഷന്‍ (അയാഷേ)നല്‍കുന്ന ബെസ്‌റ്റ് പ്രിന്‍സിപ്പല്‍ അവാര്‍ഡ് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ മാത്യു പി.ജോസഫിന് ലഭിച്ചു. കന്യാകുമാരിയില്‍ നടന്ന ത്രിവത്സര പൊതുയോഗത്തില്‍ അവാര്‍ഡ് സമ്മാനിച്ചു.
വിദ്യാഭ്യാസ രംഗത്തെ അക്കാദമിക ഉന്നതി ഉള്‍പ്പടെ പ്രതിജ്ഞാപൂര്‍ണമായ പ്രവര്‍ത്തനങ്ങള്‍, ഗവേഷണോന്മുഖമായ അദ്ധ്യാപനമികവ്, എന്നിവ പരിഗണിച്ചാണ് അവാര്‍ഡ് . മാത്യു പി.ജോസഫ് പ്രിന്‍സിപ്പലായിരുന്ന കാലയളവിലാണ് മൂന്നാം നാക് ഗ്രഡേഷനില്‍ 3.6 ഗ്രേഡോടെ എ ഗ്രേഡ് കാതോലിക്കേറ്റ് കോളേജിന് ലഭിച്ചത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആറ് അദ്ധ്യാപകര്‍ക്ക് ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ട്രേറ്റ് അവാര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്.



