റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വാക്‌സിനെടുക്കാത്തവര്‍ക്ക്‌ യു.എ.ഇ യില്‍ ഇന്നുമുതല്‍ യാത്രാവിലക്ക്‌

January 10, 2022 - 9:18 am

അബുദാബി : കോവിഡ്‌ വാക്‌സിന്‍ സ്വീകരിക്കാത്ത പൗരന്മാര്‍ക്ക്‌ യുഎഇ ഏര്‍പ്പെടുത്തിയ യാത്രാവിലക്ക്‌ 2022 ജനുവരി 10 മുതല്‍ നിലവില്‍ വരും. കോവിഡ്‌ കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ്‌ വിദേശ യാത്രാവിലക്ക്‌ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ചവര്‍ ബൂസ്റ്റര്‍ഡോസും എടുക്കണമെന്ന്‌ നാഷണല്‍ ക്രൈസിസ്‌ ആന്‍ഡ്‌ എമര്‍ജന്‍സി മാനേജ്‌മെന്റ് അതോരിറ്റിയും വിദേശകാര്യ അന്താരാഷ്ട്രസഹകരണ മന്ത്രാലയവും അറിയിച്ചു.

മെഡിക്കല്‍ കരാണങ്ങളാല്‍ ഒഴിവാക്കിയവര്‍ ,മാനുഷിക പരിഗണന അര്‍ഹിക്കുന്നവര്‍, ചികിത്സാ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവര്‍ എന്നിവര്‍ക്ക്‌ വാക്‌സിന്‍ എടുക്കുന്നതിന്‍ നിന്ന്‌ ഇളവുണ്ട്‌. കോവിഡ്‌ കേസുകള്‍ ഉയര്‍ന്നു നില്‍ക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തെ ഫലപ്രദമായി നേരിടുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമാണ്‌ പുതിയ നിയന്ത്രണം.

യു.എ.ഇയില്‍ ചികിത്സയിലുളള കോവിഡ്‌ രോഗികളുടെ എണ്ണം 30,000 കടന്നു. കഴിഞ്ഞ ദിവസം 2759 പേര്‍ക്കുകൂടി കോവിഡ്‌ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ, ചികിത്സയിലായിരുന്ന 913പേര്‍ രോഗമുക്തരായി നിലവില്‍ 30,418 രോഗികളാണ്‌ ചികിത്സയിലുളളത്‌. 2174 പേരാണ്‌ രാജ്യത്ത്‌ കോവിഡ്‌ ബാധയില്‍ മരണപ്പെട്ടത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *