റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യാത്രക്കാരിയോട്‌ അപമര്യാദയായി പെരുമാറിയ കണ്ടക്ടറെ പിരിച്ചുവിട്ടു

January 10, 2022 - 8:49 am

കോട്ടയം : കെ.എസ്‌ ആര്‍ടിസി വൈക്കം ഡിപ്പോയിലെ കണ്ടക്ടറായ പി.അനിലിനെ പിരിച്ചുവിട്ടു. യാത്രക്കാരിയോട്‌ അപമര്യാദയായി പെരുമാറിയതിനാണ്‌ പിരിച്ചുവിട്ടത്‌. 2020 നവംബര്‍ 20 നാണ്‌ സംഭവം. യാത്രക്കാരിയുടെ പരാതിയില്‍ ഡിസംബര്‍ 25 ന്‌ വെളളൂര്‍ പോലീസ്‌ കേസെടുത്തിരുന്നു. അതേതുടര്‍ന്ന 14 ദിവസം അനില്‍ റിമാന്‍ഡില്‍ കഴിയുകയും ചെയ്‌തു.

യാത്രക്കാര്‍ക്ക്‌ സുരക്ഷ ഉറപ്പാക്കേണ്ട ഉദ്യോഗസ്ഥന്റെ പ്രവൃത്തി കെ.എസ്‌.ആര്‍യടി.സിയുടെ സല്‍പ്പേരിന്‌ കളങ്കമായെന്ന അഭ്യന്തര അന്വേഷണ രിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ അനിലിലിനെ പിരിച്ചുവിട്ടുകൊണ്ടുളള ഉത്തരവിറക്കിയത്‌.

ടിക്കറ്റ്‌ നല്‍കുമ്പോള്‍ പ്രതി യാത്രക്കാരിയോട്‌ അപമര്യാദയായി പെരുമാറുകയായിരുന്നു. സംഭവത്തില്‍ അന്നുതന്നെ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ അനിലിനെ സസ്‌പെന്‍ഡ്‌ ചെയ്യുകയും ചെയ്‌തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *