റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബെംഗളൂരുവില്‍ വാഹനാപകടം : നാലു മലയാളികള്‍ മരിച്ചു

January 8, 2022 - 8:26 am

ബെംഗളൂരു : ബെംഗളൂരുവില്‍ ഇലക്ട്രോണിക്ക്‌ സിറ്റിക്ക്‌ സമീപമുമ്‌ടായ വാഹനാപകടത്തില്‍ നാലുമലയാളികള്‍ മരിച്ചു. 2022 ജനുവരി 7 വെളളിയാഴ്‌ച രാത്രി 10.30 മണിയോടെയായിരുന്നു അപകടം. നൈസ്‌ റോഡിന്‌ സമീപം ഒന്നിനിനുപുറകേ ഒന്നായി വാഹനങ്ങള്‍ കൂട്ടിയിടിച്ചതാണ്‌ അപകടത്തിന്‌ കാരണം.

വാഗണില്‍ യാത്ര ചെയ്തു വന്ന നാലുപേര്‍ തല്‍ക്ഷണം മരിച്ചതായിട്ടാണ്‌ റിപ്പോര്‍ട്ട്‌. കോഴിക്കോട്‌ സ്വദേശിയും ബെംഗളൂരുവില്‍ സ്ഥിരതാമസക്കാരനുമായ മുഹമ്മദ്‌ ഫാദില്‍ ,കൊച്ചി സ്വദേശി ശില്‍പ കെ എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്‌. മറ്റ്‌ രണ്ടുപേരെക്കുറിച്ചുളള വവിരങ്ങള്‍ ലഭിച്ചിട്ടില്ല.

മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക മാറ്റി. വാഗണറിന്‌ പിന്നില്‍ ലോറി ഇടിക്കുകയായിരുന്നു. ഇതോടെ വാഗണര്‍ മുന്നിലുണ്ടായിരുന്ന സ്‌കോര്‍പിയോയില്‍ ഇടിച്ചു. ഇതിന്റെ ആഘാതത്തില്‍ സ്‌കോര്‍പിയോ തൊട്ടുമുന്നിലുണ്ടായിരുന്ന മറ്റൊരു ലോറിയില്‍ ഇടിക്കുകയായിരുന്നു. രണ്ടുലോറികളുടെയും ഇടയില്‍പെട്ട്‌ രണ്ട്‌ കാറുകളും തകര്‍ന്നു. ഇതാണ്‌ വാഗണറിലെ യാത്രക്കാരുടെ മരണത്തില്‍ കലാശിച്ചത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *