റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദുരന്തം ഉണ്ടായശേഷമുളള തിരുത്തലല്ല, ദുരന്തം ഒഴിവാക്കുകയാണ്‌ വേണ്ടതെന്ന്‌ സുരേഷ്‌ ഗോപിഎം.പി

January 8, 2022 - 8:32 am

തൃശൂര്‍ : ശക്തന്‍ മാര്‍ക്കറ്റ്‌ വികസനത്തിന്‌ കൂടുതല്‍ തുക നല്‍കുമെന്ന്‌ സുരേഷ്‌ ഗോപി എം.പി. എംപി ഫണ്ടില്‍ നിന്നുളള തുക വിനിയോഗിച്ച്‌ മത്സ്യമാര്‍ക്കറ്റില്‍ നടപ്പിലാക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനെത്തിയതായിരുന്നു സുരേഷ്‌ഗോപി.

എം.പി.ഫണ്ട്‌ വിഹിതം കൂടുതലായി ലഭിച്ചാല്‍ കൂടുതല്‍ ഫണ്ട്‌ ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ പ്രഖ്യാപിച്ച പദ്ധതികളില്‍ മിച്ചംവന്ന തുകയുണ്ടോയെന്ന്‌ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാര്‍ക്കറ്റിലെ ശുദ്ധജല വിതരണം കാര്യക്ഷമമാക്കാനാണ്‌ തുക വനിയോഗിക്കുന്നത്‌. വാട്ടര്‍ ടാങ്കിന്റെ നിലവിലെ അവസ്ഥ പരിതാപകരമാണെന്നും, ദുരന്തം ഉണ്ടായശേഷമുളള തിരുത്തലല്ല ദുരന്തം ഒഴിവാക്കുകയാണ്‌ വേണ്ടതെന്നും സുരേഷ്‌ഗോപി പറഞ്ഞു.

ഈ പദ്ധതി കേരളത്തിലെ മാര്‍ക്കറ്റുകളില്‍ ഒരു മുദ്രയായി മാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമസഭ തെരഞ്ഞെടുപ്പുവേളയിലാണ്‌ ശക്തന്‍ മാര്‍ക്കറ്റിന്റെ നവീകരണത്തിനായി ഒരുകോടി രൂപ നല്‍കുമെന്ന്‌ അദ്ദേഹം വാഗ്‌ദാനം ചെയ്‌തത്‌.

മേയര്‍ എം.കെ.വര്‍ഗീസ്‌ ,ഡെപ്യൂട്ടി മേയര്‍ രാജശ്രീഗോപന്‍, കൗണ്‍സിലര്‍മാരായ വര്‍ഗീസ്‌ കണ്ടംകുളത്തി, പൂര്‍ണിമ സുരേഷ്‌, എന്‍ പ്രസാദ്‌ , കെ.എം നിജി,ബിജെ.പി ജില്ലാ പ്രസിഡന്റ്‌ കെ.കെ.അനീഷ്‌കുമാര്‍ ,ജസ്റ്റിന്‍ ജേക്കബ്ബ്‌, സര്‍ജു തൊയക്കാവ്‌, സുജയ്‌ സേനന്‍, തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *