റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിപണിയില്‍ നഷ്ടം

December 30, 2021 - 11:12 am

മുംബൈ: രാജ്യത്തെ കൂടുതല്‍ സംസ്ഥാനങ്ങള്‍ ഒമിക്രോണ്‍ വ്യാപനം തടയാന്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതിന്റെ ആശങ്ക ഓഹരി വിപണിയിലും പ്രതിഫലിച്ചു. വ്യാപാരാരംഭം മുതല്‍ കയറി ഇറങ്ങി നിന്ന സൂചികകള്‍ കഴിഞ്ഞ ദിവസത്തെ നേട്ടം നിലനിര്‍ത്താനാകാതെ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 90.99 പോയിന്റ് താഴ്ന്ന് 57,806.49ലും നിഫ്റ്റി 19.70 പോയിന്റ് നഷ്ടത്തില്‍ 17,213.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.എന്നാല്‍ വിദേശ നിക്ഷേപകര്‍ വാങ്ങലുകാരായി രംഗത്തുണ്ടെന്ന് ശുഭസൂചകമാണ്. ഒമിക്രോണ്‍ വകഭേദത്തിന് വ്യാപകശേഷി കൂടുതലാണെങ്കിലും മാരക സ്വഭാവം കുറവാണെന്ന നിരീക്ഷണമാവാം വിദേശ നിക്ഷേപക സ്ഥാപനങ്ങളെ വാങ്ങലുകാരായി വിപണിയില്‍ നിലനിര്‍ത്തിയത്.ഈ മാസം ഇതാദ്യമായി വിദേശ നിക്ഷേപസ്ഥാപനങ്ങള്‍ വില്‍പ്പനയേക്കാള്‍ കൂടുതല്‍ വാങ്ങലുകള്‍ നടത്തിയ ദിവസം കൂടിയായിരുന്നു ഇന്നലെ. വിപണിയെ താങ്ങി നിര്‍ത്തിയ ഒരു ഘടകവും അതായിരുന്നു. എന്നിരുന്നാലും വിപണിയിലെ ബുള്‍ റാലിയ്ക്ക് ഒമിക്രോണ്‍ തടയിട്ട പ്രതീതിയാണ് ഇന്നലെയുണ്ടായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *