റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊവിഡ് ജനിതകമാറ്റ ഭീഷണി തടയാന്‍ സാധിക്കുന്ന ആന്റിബോഡികള്‍ കണ്ടെത്തി ഗവേഷകര്‍

December 30, 2021 - 11:07 am

വാഷിങ്ടണ്‍: കൊറോണ വൈറസിന്റെ ജനിതകമാറ്റത്തിലൂടെയുള്ള ഭീഷണികള്‍ തടയാനുതകുന്ന കണ്ടുപിടിത്തവുമായി ശാസ്ത്രജ്ഞരുടെ രാജ്യാന്തരകൂട്ടായ്മ. ഒമിക്രോണ്‍ ഉള്‍പ്പെടെയുള്ള സാര്‍സ് കോവ് 2 വകഭേദങ്ങളെ നിഷ്പ്രഭമാക്കാന്‍ ശേഷിയുള്ള ആന്റിബോഡികളാണു കണ്ടെത്തിയത്. ജനിതകമാറ്റമുണ്ടാകുമ്പോള്‍ കാര്യമായ മാറ്റമില്ലാതെ തുടരുന്ന വൈറസിന്റെ സ്െപെക് പ്രോട്ടീനിലുള്ള ഇടങ്ങളാണ് ഈ ആന്റിബോഡികള്‍ ലക്ഷ്യമിടുന്നത്. പൊതുവേ ന്യൂട്രെലെസ് ചെയ്യുന്ന ഈ ആന്റിബോഡികളുടെ സ്പൈക് പ്രോട്ടീനിലെ ലക്ഷ്യങ്ങള്‍ കണ്ടെത്തുന്നതോടെ വാക്സിനുകള്‍ അതനുസരിച്ചു രൂപകല്‍പ്പന ചെയ്യാനാകും. ഇതിലൂടെ ഒമിക്രോണ്‍ മാത്രമല്ല, ഇനിയുണ്ടാകുന്ന കോവിഡ് വകഭേദങ്ങളെയും ചെറുക്കാനാകുമെന്നാണു പ്രതീക്ഷയെന്നു ഗവേഷകരിലൊരാളായ ഹോവാര്‍ഡ് ഹ്യൂസ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അസോസിയേറ്റ് പ്രഫസര്‍ ഡേവിഡ് വീസ്ലര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *