തിരുവനന്തപുരം: കെ റെയിൽ സംബന്ധിച്ച എതിര്‍പ്പുകളെ മറികടക്കാന്‍ ഒരുങ്ങി സിപിഎം. വീടുകൾ കേന്ദ്രീകരിച്ച് കെ-റെയിലിന്റെ ആവശ്യകതയെ ജനങ്ങളിലേക്കെത്തിക്കാനാണ് പാര്‍ട്ടി തീരുമാനം. ഇതിനായി ലഘു ലേഖകൾ എല്ലാ വീടുകളിലും എത്തിച്ച് സിപിഎം പ്രചാരണം നടത്തും.
കെ-റെയില്‍ എതിർപ്പിനു പിന്നിൽ യു.ഡി.എഫ് -ബി.ജെ.പി-ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടാണെന്നും ഇത് കേരളത്തിന്റെ വികസനം അട്ടിമറിക്കാനുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്നും സി.പി.എം ആരോപിക്കുന്നു.
സിൽവർലൈൻ സമ്പൂർണ ഹരിത പദ്ധതിയാണെന്നും പരിസ്ഥിതി ലോല പ്രദേശങ്ങളിലൂടെയോ വന്യജീവി മേഖലയിലൂടെയോ പദ്ധതി കടന്നു പോകുന്നില്ലെന്നും സിപിഎം പുറത്തിറക്കിയ ലഘുലേഖയില്‍ പറയുന്നു. പദ്ധതി കൃഷി ഭൂമിയെ കാര്യമായി ബാധിക്കില്ലെന്നും അന്തരീക്ഷ മലിനീകരണം കുറയ്ക്കുമെന്നുമടക്കം കെ റെയിലിന്റെ ഗുണങ്ങളും പ്രത്യേകതകളും വിശദീകരിച്ചാണ് ലഘുലേഖ.



