അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കർഷക കടാശ്വാസ കമ്മീഷൻ സിറ്റിംഗ്

December 21, 2021 - 10:47 pm

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ഡിസംബർ 27, 28, 29, 30 തീയതികളിൽ തിരുവനന്തപുരത്ത് സിറ്റിംഗ് നടത്തും. ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും സിറ്റിംഗിൽ പങ്കെടുക്കും. തിരുവനന്തപുരത്തെ കമ്മീഷൻ ആസ്ഥാനത്താണ് സിറ്റിംഗ്. രാവിലെ 10 മണി മുതൽ സിറ്റിംഗ് ആരംഭിക്കും.
ഹാജരാകുന്നതിനായി അപേക്ഷകർക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഹിയറിംഗിന് ഹാജരാകാൻ നോട്ടീസ് ലഭിച്ചവർ ബന്ധപ്പെട്ട ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട് ബാങ്ക് നൽകുന്ന വായ്പാ വിവരങ്ങളിൽ എന്തെങ്കിലും തർക്കം ഉണ്ടെങ്കിൽ ആവശ്യപ്പെട്ട രേഖകൾ സഹിതം കൃത്യസമയത്ത് ഹാജരാകണം. സിറ്റിംഗിൽ ഹാജരാകുന്നവർ നിർബന്ധമായും കോവിഡ് 19 മാനദണ്ഡങ്ങൾ പാലിക്കണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *