തിരുവനന്തപുരം : തിരുവനന്തപുരം വെള്ളയമ്പലത്ത് ഫ്ലാറ്റ് നിർമാണ സൈറ്റിൽ ഉണ്ടായ അപകടത്തിൽ ഒരു നിർമാണ തൊഴിലാളി മരിച്ചു. തമിഴ്നാട് സ്വദേശി കിംഗ്‌സിൽ (30) ആണ് മരിച്ചത്. ഫ്ലാറ്റ് നിർമ്മാണത്തിന് എത്തിച്ച മാർബിൾ ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മാർബിൾ തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇവർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്
മാർബിൾ ഇറക്കുന്നതിനിടെ അപകടം: ഒരാൾ മരിച്ചു, മൂന്നുപേർക്ക് പരിക്ക്
