റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എറണാകുളം: മൃതസഞ്ജീവനി എലിപ്പനി പ്രതിരോധ ക്യാമ്പയിൻ: പോസ്റ്റർ പ്രകാശനം ചെയ്തു

November 26, 2021 - 10:23 pm

എറണാകുളം: ജില്ലയിൽ എലിപ്പനി പ്രതിരോധ ബോധവത്ക്കരണത്തിനായി നടപ്പിലാക്കുന്ന മൃതസജീവനി ക്യാമ്പയിനിന്റെ ഭാഗമായി ബോധവത്ക്കരണ പോസ്റ്ററിന്റെ പ്രകാശനം  ജില്ലാ പഞ്ചായത്ത്  പ്രസിഡന്റ് ശ്രീ ഉല്ലാസ് തോമസ്, ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം )ഡോ:ജയശ്രീ. വി, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സജിത്ത് ജോൺ, ഐ എം എ പ്രസിഡന്റ്‌ ഡോ  മരിയ വർഗ്ഗീസ്  എന്നിവർ ചേർന്ന് ജില്ലാ പഞ്ചായത്ത് കൗൺസിൽ ഹാളിൽ ൽ വെച്ച് നിർവ്വഹിച്ചു.

എലിപ്പനി : നിർബ്ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ പനി, തലവേദന , ശരീര വേദന, ക്ഷീണം തുടങ്ങിയ രോഗലക്ഷണങ്ങളുണ്ടങ്കിലോ മലിനമായ മണ്ണുമായോ,  കെട്ടികിടക്കുന്ന വെള്ളത്തിലിറങ്ങുകയോ, ശുചീകരണ പ്രവർത്തനങ്ങളിലോ, മൃഗപരിപാലനത്തിലോ ഏർപ്പെട്ടിട്ടുണ്ടെങ്കിലോ എലിപ്പനി സംശയിക്കേണ്ടതും, എത്രയും പെട്ടെന്ന് ചികിത്സ തേടേണ്ടതും, ചികിത്സ തേടുമ്പോൾ ഡോക്ടറെ  രോഗസാദ്ധ്യതയെക്കുറിച്ച് അറിയിക്കുകയും വേണം എലിപ്പനി മരണകാരണമായേക്കാം.

 സ്വയം ചികിത്സ പാടില്ല. യഥാസമയത്ത് ചികിത്സ തേടുന്നത് തേഗ നിർണ്ണയത്തിനും, രോഗം മാരകമായി മരണം സംഭവിക്കുന്നത് തടയുംഎലിപ്പനി പിടിപെടാൻ സാദ്ധ്യതയുള്ളവർ പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ ഗുളിക ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശപ്രകാരം കഴിക്കണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *