റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അതിതീവ്ര മഴയ്ക്ക് സാധ്യത: തമിഴ്നാട്ടിലെ മുഴുവന്‍ തീരദേശ ജില്ലകളിലും റെഡ് അലര്‍ട്ട്

November 26, 2021 - 8:08 pm

ചെന്നൈ: കേന്ദ്ര കാലാവസ്ഥാ വകുപ്പ് അതിതീവ്ര മഴ മുന്നറിയിപ്പിന് പിന്നാലെ തമിഴ്നാട്ടിലെ മുഴുവന്‍ തീരദേശ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തലസ്ഥാനമായ ചെന്നൈ ഉള്‍പ്പടെയുള്ള 16 ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കാരയ്ക്കല്‍, പുതുച്ചേരി, തൂത്തുക്കുടി, തിരുനെല്‍വേലി, രാമനാഥപുരം, പുതുക്കോട്ടൈ, നാഗപട്ടണം ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടുദിവസം തമിഴ്നാടിന്റെ വിവിധ ഇടങ്ങളില്‍ അതിതീവ്ര മഴയുണ്ടാവുമെന്നാണ് കാലാവസ്ഥാ പ്രവചനം. നവംബര്‍ 26 മുതല്‍ 29 വരെ തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കല്‍ എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട കനത്തതോ അതിശക്തമായതോ ആയ മഴയും പ്രവചിച്ചിട്ടുണ്ട്. പുതുച്ചേരിയിലും തമിഴ്നാടിന്റെ തീരപ്രദേശങ്ങളിലും വ്യാഴാഴ്ച രാത്രി മുതല്‍ തന്നെ മഴ ശക്തമായിരുന്നു. പുലര്‍ച്ചെ വരെ മഴ നീണ്ടതോടെ പുതുച്ചേരിയിലും തമിഴ്നാട്ടിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *