റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിമാന സര്‍വിസുകള്‍ ഡിസംബര്‍ 15 മുതല്‍ പുനരാരംഭിക്കാന്‍ ഇന്ത്യ

November 26, 2021 - 8:01 pm

ന്യൂഡല്‍ഹി: കൊവിഡ് സാഹചര്യത്തില്‍ നിര്‍ത്തിവച്ച ഷെഡ്യൂള്‍ ചെയ്ത രാജ്യാന്തര വിമാന സര്‍വിസുകള്‍ ഡിസംബര്‍ 15 മുതല്‍ പുനരാരംഭിക്കാന്‍ ഇന്ത്യ. വ്യോമയാന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ ഇന്ത്യ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 23 മുതലാണ് ഷെഡ്യൂള്‍ ചെയ്ത രാജ്യാന്തര വിമാന സര്‍വിസുകള്‍ നിര്‍ത്തിവച്ചത്. ആഭ്യന്തര, വിദേശകാര്യ, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയങ്ങളുമായി ആലോചിച്ച് ഷെഡ്യൂള്‍ ചെയ്ത രാജ്യാന്തര വാണിജ്യ യാത്രാ വിമാന സര്‍വിസുകള്‍ പുനരാരംഭിക്കുന്ന കാര്യം പരിശോധിച്ചതായി വ്യോമയാന മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ‘ഇന്ത്യയിലേക്കും പുറത്തേക്കും ഷെഡ്യൂള്‍ ചെയ്ത രാജ്യാന്തര വാണിജ്യ യാത്രാ സര്‍വീസുകള്‍ പുനരാരംഭിക്കുന്ന കാര്യം ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം എന്നിവയുമായി കൂടിയാലോചിച്ച് പരിശോധിച്ചു. സര്‍വിസുകള്‍ ഡിസംബര്‍ 15 മുതല്‍ പുനരാരംഭിച്ചേക്കാം പ്രസ്താവനയില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *