റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇസ്ലാമാബാദ്: ഇന്ത്യയിൽനിന്ന് പാകിസ്താൻ വഴി അഫ്ഗാനിസ്താനിലേക്ക് ഗോതമ്പും ജീവൻരക്ഷാമരുന്നുകളും കൊണ്ടുപോകുന്നതിന് അനുമതി നൽകിയതായി ഇസ്ലാമാബാദ്.

ഇന്ത്യയെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചതായി പാകിസ്താൻ വ്യക്തമാക്കി. അമ്പതിനായിരം മെട്രിക് ടൺ ഗോതമ്പും ജീവൻരക്ഷാ മരുന്നുകളുമാണ് ഇത്തരത്തിൽ ഇന്ത്യയിൽനിന്ന് അഫ്ഗാനിലേക്ക് എത്തുക.

‘മനുഷ്യത്വപരമായ താൽപര്യത്തോടെയുള്ള പ്രത്യേക നടപടി’ എന്ന നിലയിലാണ് വാഗാ അതിർത്തി വഴിയുള്ള ചരക്കുനീക്കത്തിന് അനുമതി നൽകുന്നതെന്നും പാകിസ്താൻ വ്യക്തമാക്കി.

നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിനു ശേഷം, ചരക്കുനീക്കത്തിന് അനുമതി നൽകുമെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ 22/11/21 തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *