റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മൊബൈല്‍ പ്രീപെയ്ഡ് നിരക്കുകള്‍ വര്‍ധിപ്പിച്ച് എയര്‍ടെല്‍

November 22, 2021 - 6:48 pm

ന്യൂഡല്‍ഹി: മൊബൈല്‍ പ്രീപെയ്ഡ് നിരക്കുകള്‍ വര്‍ധിപ്പിച്ച് എയര്‍ടെല്‍. 20-25 ശതമാനം വരെയാണ് താരിഫ് നിരക്കുകള്‍ കൂട്ടിയത്. എന്‍ട്രി ലെവല്‍ വോയിസ് പ്ലാനുകള്‍ക്ക് 25 ശതമാനവും അണ്‍ലിമിറ്റഡ് പ്ലാനുകള്‍ക്ക് 20 ശതമാനവുമാണ് വര്‍ധിക്കുക. താരിഫ് വര്‍ധിപ്പിക്കുക വഴി ഇന്ത്യയില്‍ 5ജി അവതരിപ്പിക്കാന്‍ കഴിയുമെന്ന് എയര്‍ടെല്‍ കണക്കാക്കുന്നു. പുതുക്കിയ നിരക്കുകള്‍ നവംബര്‍ 26 മുതല്‍ പ്രാബല്യത്തില്‍ വരും. വോയിസ് പ്ലാനുകള്‍, ഡാറ്റ ടോപ്പ്-അപ്പുകള്‍ എന്നിവയുള്‍പ്പെടെയുള്ള വിവിധ പ്രീപെയ്ഡ് ഓഫറുകളുടെ താരിഫ് ആണ് വര്‍ധിപ്പിച്ചത്. പുതിയ പ്ലാനുകള്‍ നിലവില്‍ വരുന്നതോടെ 79 രൂപയുടെ നിലവിലെ പ്ലാന്‍ 99 രൂപയായി വര്‍ധിക്കും. 28 ദിവസത്തെ വാലിഡിറ്റി, 50 ശതമാനം അധിക ടോക്ക് ടൈം, 200എംബി ഡാറ്റ, 1പൈസ/സെക്കന്റ് വോയിസ് താരിഫ് തുടങ്ങിയ ആനുകൂല്യങ്ങളും പ്ലാനില്‍ ലഭിക്കും. അണ്‍ലിമിറ്റഡ് പ്ലാനുകളില്‍ നിലവിലെ 149 രൂപയുടെ പ്ലാന്‍ 179 രൂപയാകും. 2498 രൂപയുടെ പ്ലാന്‍ 2999 രൂപയാകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *