റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ട്രെയിനുകളിലെ ഭക്ഷണ വില്‍പ്പന പുനരാരംഭിക്കാന്‍ റെയില്‍വേ

November 20, 2021 - 10:35 am

ന്യൂഡല്‍ഹി: കൊവിഡ് ബാധയെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ട്രെയിനുകളിലെ പാകം ചെയ്ത ഭക്ഷണ വില്‍പ്പന പുനരാരംഭിക്കാന്‍ റെയില്‍വേ തീരുമാനിച്ചു. മെയില്‍, എക്സ്പ്രസ് ട്രെയിനുകള്‍ക്ക് സ്പെഷ്യല്‍ ടാഗുകള്‍ ഒഴിവാക്കാനും കൊവിഡിന് മുമ്പുള്ള സമയത്തെ ടിക്കറ്റ് നിരക്കുകള്‍ പുനസ്ഥാപിക്കാനും തീരുമാനമെടുത്ത് ദിവസങ്ങള്‍ക്കകമാണ് റെയില്‍വേയുടെ പുതിയ തീരുമാനം. ട്രെയിനുകളില്‍ ഭക്ഷണ വിതരണം പുനസ്ഥാപിക്കാന്‍ തീരുമാനിച്ചതായി കാണിച്ച് റെയില്‍വേ ഐആര്‍സിടിസിക്ക് കത്തയച്ചിരിക്കുകയാണ്. രാജ്യത്താകമാനം കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ വരുത്തിയതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം പൂര്‍വസ്ഥിതിയിലെത്തിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ആദ്യഘട്ടമായി ദീര്‍ഘദൂര ട്രെയിനുകള്‍ പുനസ്ഥാപിക്കുകയും ഹ്രസ്വദൂര ട്രെയിനുകള്‍ കൂടിയ നിരക്കില്‍ പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തിരുന്നു. കൊവിഡ് കേസുകള്‍ കുറഞ്ഞതിനെ തുടര്‍ന്ന് യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതോടെ ടിക്കറ്റ് നിരക്കുകള്‍ കുറയ്ക്കണമെന്ന ആവശ്യം ശക്തമായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച സ്പെഷ്യല്‍ ടാഗുകള്‍ പിന്‍വലിക്കാനും പഴയ നിരക്ക് പുനസ്ഥാപിക്കാനും റെയില്‍വേ തീരുമാനിക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *