റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദത്ത് വിവാദം; കുഞ്ഞിനെ അഞ്ച് ദിവസത്തിനകം കേരളത്തിലെത്തിക്കുമെന്ന് സൂചന

November 18, 2021 - 12:20 pm

തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ അഞ്ച് ദിവസത്തിനകം കേരളത്തിലെത്തിക്കുമെന്ന് സൂചന. ഡി.എന്‍.എ പരിശോധന നടത്താനാണ് കുഞ്ഞിനെ കേരളത്തിലെത്തിക്കുന്നത്. ഇത് സംബന്ധിച്ച് ഉത്തരവ് സി.ഡബ്ള്യൂ.സി ശിശുക്ഷേമ സമിതിക്ക് കൈമാറി.

അനുപമയും അജിത്തും നേരത്തേ സി.ഡബ്ള്യൂ.സിക്ക് മൊഴി നല്‍കിയിരുന്നു. സിഡബ്ല്യുസി ആവശ്യപ്പെട്ട രേഖകൾ ഇരുവരും ഹാജരാക്കിയിരുന്നു. കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റും, അജിത്തിന്റെ വിവാഹമോചന സര്‍ട്ടിഫിക്കറ്റും സി.ഡബ്ല്യു.സിക്ക് മുന്നില്‍ ഹാജരാക്കിയിരുന്നു. മൊഴി നല്‍കിയ ശേഷം സി.ഡബ്ല്യു.സിയും ശിശുക്ഷേമസമിതിയും ഒത്തുകളിക്കുകയാണോ എന്ന് സംശയമുള്ളതായി അനുപമ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *