റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പരപ്പാർ അണക്കെട്ട് പരമാവധി സംഭരണ ശേഷിയിലേക്ക്

November 13, 2021 - 8:45 am

തെന്മല(കൊല്ലം)∙ കഴിഞ്ഞദിവസങ്ങളിൽ പെയ്ത കനത്ത മഴയെ തുടർന്ന് പരപ്പാർ അണക്കെട്ട് പരമാവധി സംഭരണ ശേഷിയിലേക്കെത്തുന്നു. 115.82 മീറ്റർ സംഭരണശേഷിയുള്ള അണക്കെട്ടിൽ 2021 നവംബർ 12 വെള്ളിയാഴ്ചത്തെ ജലനിരപ്പ് 114.82 മീറ്ററായിരുന്നു. ഇനി ഒരു മീറ്റർകൂടി വെള്ളം ഉയർന്നാൽ പരമാവധി സംഭണശേഷിയിലെത്തും.

അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ 3 ഷട്ടറുകളും 80 സെന്റിമീറ്റർ വീതം ഉയർത്തി. വ്യാഴാഴ്ച രാവിലെ 10 സെന്റിമീറ്റർ ഉയർന്നിരുന്ന ഷട്ടർ വൈകിട്ടോടെ 40 സെന്‍റി മീറ്ററിൽ എത്തിയിരുന്നു. അതു വെള്ളി വൈകിട്ടായപ്പോൾ 80ൽ എത്തുകയായിരുന്നു. ഇതേ അളവിൽ അണക്കെട്ടിലേക്കു വെള്ളം ഒഴുകിയെത്തിയാൽ ശനിയാഴ്ച ഷട്ടറുകൾ 1.20 മീറ്റർ ഉയർത്താനുള്ള തീരുമാനത്തിലാണ് കല്ലട ഇറിഗേഷൻ പ്രൊജക്ട് അധിക‍ൃതർ.

ഷട്ടറുകൾ ഉയർത്തിയതോടെ കല്ലടയാറ്റിലേക്കുള്ള ജലമൊഴുക്കും ശക്തിപ്പെട്ടിട്ടുണ്ട്. കല്ലടയാർ കരകവിയുന്നതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനുള്ള സാധ്യതയും ഏറെയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *