റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോംട്രസ്റ്റ് കണ്ണാശുപത്രി സ്ഥാപക ചെയർമാൻ കെ.കെ.എസ് നമ്പ്യാർ നിര്യാതനായി

November 13, 2021 - 8:52 am

കോഴിക്കോട്: പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റും കോംട്രസ്റ്റ് കണ്ണാശുപത്രി സ്ഥാപക ചെയർമാനുമായ കെ.കെ.എസ് നമ്പ്യാർ (96) നിര്യാതനായി .ഇന്നലെ വൈകിട്ട് മൂന്നോടെ ചേവായൂർ വൃന്ദാവൻ കോളനിയിലെ വസതിയിലായിരുന്നു അന്ത്യം .കണ്ണൂർ ചെറുകുന്ന് സ്വദേശിയാണ്. സംസ്കാരം ഇന്ന് വൈകിട്ട് 4 ന് മാവൂർ റോഡ് ശ്മശാനത്തിൽ.

1998ലാണ് കോംട്രസ്റ്റ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ അദ്ദേഹം കോഴിക്കോട്ട് ആശുപത്രി സ്ഥാപിച്ചത്. പിന്നീട് കാഞ്ഞങ്ങാട്, തലശ്ശേരി, ഒറ്റപ്പാലം എന്നിവിടങ്ങളിലും ആശുപത്രി തുറന്നു .ആദിവാസികൾക്ക് സൗജന്യചികിത്സ ലഭ്യമാക്കാൻ വയനാട് മുട്ടിലിൽ പ്രത്യേക ആശുപത്രിയും സ്ഥാപിച്ചു.1998ലാണ് വർമ്മ ആൻഡ് വർമ്മ അക്കൗണ്ടിംഗ് സ്ഥാപനത്തിൽ നിന്ന് വിരമിച്ചത്.

ഭാര്യ: മാവില ചന്ദ്രാവതി (കാഞ്ഞങ്ങാട്). മക്കൾ: മാവില ശശികല, മാവില കൃഷ്ണൻ നമ്പ്യാർ, മാവില നാരായണൻ നമ്പ്യാർ.മരുമകൻ: അങ്കാരത്ത് നന്ദകുമാർ (ചാർട്ടേഡ് അക്കൗണ്ടന്‍റ് , കോംട്രസ്റ്റ് കണ്ണാശുപത്രി ട്രസ്റ്റി).

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *