അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കാസർകോട്: പെൻഷൻ അദാലത്ത് ഡിസംബർ എട്ടിന്

November 11, 2021 - 5:06 pm

കാസർകോട്: കേരള കള്ള് വ്യവസായ തൊഴിലാളി കുടുംബ സാന്ത്വന പെൻഷൻ അപേക്ഷകളുടെ പരാതി പരിഹാര അദാലത്ത് ഡിസംബർ എട്ടിന് കോഴിക്കോട് നടക്കും. അപേക്ഷകൾ സമർപ്പിച്ച് പെൻഷൻ ഉത്തരവ് ലഭിക്കാത്തവർക്കും പെൻഷൻ അനുവദിച്ച് ഉത്തരവ് ലഭിച്ചിട്ടും പെൻഷൻ തുക ലഭിക്കാത്തവർക്കും പെൻഷൻ നിരസന ഉത്തരവ് ലഭിച്ചിട്ടും നിശ്ചിത സമയപരിധിയിൽ അപ്പീൽ അപേക്ഷ സമർപ്പിക്കാത്തവർക്കുമായാണ് അദാലത്ത്. ഇത് സംബന്ധിച്ച അപേക്ഷകൾ കാഞ്ഞങ്ങാട് ജില്ലാ ഓഫീസിൽ നവംബർ 20നകം ഹാജരാക്കണമെന്ന് വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ അറിയിച്ചു. ഫോൺ: 04672203128.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *