റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗുണ്ടാപിരിവിനെത്തിയ സംഘം ജീവനക്കാരിയെ കെട്ടിയിട്ട്‌ മര്‍ദ്ദിച്ചകേസില്‍ ഒളിവില്‍ പോയ പ്രതി പോലീസ്‌ പിടിയിലായി

November 11, 2021 - 9:59 am

ആലുവ : ആലുവാ തോട്ടക്കാട്ടുകര സീസാള്‍ട്ട സ്‌പായിലെ ജീവനക്കാരിയെ കെട്ടിയിട്ട മര്‍ദ്ദിച്ച കേസിലെ പ്രധാന പ്രതിയെ പോലീസ്‌ പിടികൂടി. തോട്ടക്കാട്ടുകര ഓലിപ്പറമ്പില്‍ സോളമന്‍ (29) ആണ്‌ അറസ്‌റ്റിലായത്‌. ഒളിലില്‍ പോയ സോളമനെ പ്രത്യേക അന്വേഷണ സംഘം ബാംഗളൂരു മടിവാളയില്‍ നിന്നാണ്‌ പിടികൂടിയത്‌.പോലീസെത്തിയപ്പോള്‍ ആയുധവുമായി പോലീസിനെ ആക്രമിച്ച്‌ രക്ഷപെടാനുളള ശ്രമം നടത്തിയ പ്രതിയെ പോലീസ്‌ സാഹസീകമായി കീഴിപ്പെടുത്തുകയായിരുന്നു.

മലപ്പുറം സ്വദേശി റിന്‍ഷാദ്‌ തോട്ടക്കാട്ടുകരയില്‍ നടത്തുന്ന സ്‌പായില്‍ സോളമന്റെ നേതൃത്വത്തിലുളള സംഘം ഗുണ്ടാപിരിവ്‌ ചോദിച്ചെത്തിയതായിരുന്നു. പണം കിട്ടാത്തതിനെ തുടര്‍ന്നാണ്‌ ജീവനക്കാരിയെ കെട്ടിയിട്ട്‌ മര്‍ദ്ദിച്ചത്‌. 2021 ആഗസ്റ്റിലായിരുന്നു സംഭവം. ഇതുമായി ബന്ധപ്പട്ട്‌ രണ്ടുപേരെ പോലീസ്‌ നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു. .

പിടിയിലായ പ്രതി സോളമന്‍ പത്തോളം കേസുകളില്‍ പ്രതിയാണ്‌ കഴിഞ്ഞ ഏപ്രിലില്‍ ഇയാള്‍ക്കെതിരെ കാപ്പ ചുമത്തിയിരുന്നു. ആഴ്‌ചയിലൊരിക്കല്‍ സ്റ്റേഷനില്‍ ഹാജരാവുക, കേസുകളില്‍ ഉള്‍പ്പെടാതിരിക്കുക എന്നിങ്ങനെയായിരുന്നു വ്യവസ്ഥകള്‍ . ഇത്‌ ലംഘിച്ചാണ്‌ സ്‌പായില്‍ ആക്രമണം നടത്തിയത്‌.

ആലുവ എസ്‌എച്ച്‌ഒ സിഎല്‍ സുധീര്‍,എസ്‌ഐമാരായ ആര്‍ വിനോദ്‌, കെ.വി ജോയി, സിപിഒമാരായ മാഹിന്‍ഷാ, അബുബക്കര്‍, പിഎസ്‌ ജിമോന്‍, ഷാനിഫ്, എന്നിവര്‍ ചേര്‍ന്നാണ്‌ പ്രതിയെ പിടികൂടിയത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *