തിരുവനന്തപുരം : അന്തര്‍സംസ്ഥാന നദീജല തര്‍ക്കങ്ങളുമായി ബന്ധപ്പെട്ടുളള വിഷങ്ങളില്‍ തീരുമാനമടെക്കുന്നതിന് സര്‍ക്കാരിനാവശ്യമായ അഭിപ്രായങ്ങളും ഉപദേശങ്ങളും ലഭ്യമാക്കുന്നതിന് ത്രിതല സമിതി രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. അന്തര്‍സംസ്ഥാന നദീജല സ്‌ട്രാറ്റജിക് കൗണ്‍സില്‍ ,അന്തര്‍സംസ്ഥാന നദീജല മോണിറ്ററിംഗ് കമ്മറ്റി, അന്തര്‍ സംസ്ഥാന നദീജല നിയമ സാങ്കേതിക സെല്‍ ,എന്നിങ്ങനെയാണ് ഇത്.
നിലവിലുളള അന്തര്‍സംസ്ഥാന ജല ഉപദേശക സമിതിക്ക് പകരമാണിത്. അന്തര്‍സംസ്ഥാന സ്‌ട്രറ്റജിക്ക് കൗണ്‍സിലില്‍ മുഖ്യമന്ത്രി ചെയര്‍മാനും ജനവിഭവ വകുപ്പുമന്ത്രി വൈസ് ചെയര്‍മാനുമായിരിക്കും. വനം,ഊര്‍ജ വകുപ്പുമന്ത്രിമാര്‍ അംഗങ്ങളാണ്. നിര്‍ദ്ദിഷ്ട പദ്ധതി പ്രദേശവുമായി ബന്ധപ്പെട്ട നാല് എംഎല്‍എമാരും രണ്ട് എംപിമാരും അംഗങ്ങളായിരിക്കും. ഇവരെ കൂടാതെ ചീഫ് സെക്രട്ടറി, ജലവിഭവ വകുപ്പുസെക്രട്ടറി എന്നിവരും മെമ്പര്‍മാരാകും.



