തിരുവനന്തപുരം : സംസ്ഥാനത്ത് 2018,2019 വര്‍ഷങ്ങളില്‍ ഉണ്ടായ പ്രകൃതി ദുരന്തങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നടപടി മൂലമെന്ന വരുത്തി തീര്‍ക്കാനുളള ശ്രമം അടിസ്ഥാന രഹിതവും അശാസ്‌ത്രീയവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമ സഭയില്‍ പറഞ്ഞു. പരിസ്ഥിതി സംരക്ഷിക്കുന്നതിന് പ്രതിജ്ഞാബദ്ധമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് പിസി വിഷ്‌ണുനാഥിന്റെ അടിയന്തിര പ്രമേയ നോട്ടീസിന് മുഖ്യമന്ത്രി മറുപടി നല്‍കി.
നമ്മുടെ പരിസ്ഥിതിക്ക് അനുയോജ്യമല്ലാത്ത യൂക്കാലിപ്‌റ്റസ്,അക്കേഷ്യ വാറ്റല്‍ തുടങ്ങിയ മരങ്ങള്‍ പിഴുതുമാറ്റി ഓരോമരത്തിന്റെയും സവിശേഷതകള്‍ മനസിലാക്കി മരങ്ങള്‍ വെച്ചുപിടിപ്പിക്കുമെന്നും തിരുവനന്തപുരത്ത് രാജ്യാന്തര കോണ്‍ക്ലേവ് നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. റോഡിന് ഇരുവശവും മരങ്ങള്‍ വച്ചുപിടിപ്പിക്കാന്‍ നയം രൂപീകരക്കുന്നതിന് മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിട്ടണ്ട്. സമയബന്ധിതമായി ഗ്രീന്‍ ഹൗസ് ഗ്യാസുകളുടെ ബഹിര്‍ഗമനം ഗണ്യമായി കുറച്ചുകൊണ്ടുവരാനുളള പദ്ധതി നടപ്പാക്കാന്‍ പരിസ്ഥിിതി വകുപ്പ് അഡീഷണല്‍ .ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ സമിതി രൂപീകരിച്ചിട്ടുണ്ട്
ദുരന്താഘാത പ്രതിരോധ ശേഷിയുളള കേരള നിര്‍മിതിക്ക് നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായി ഉന്നതാധികാരസമിതിയും രൂപീകരിച്ചു. വെളളപ്പൊക്കത്തിന്റെയും മണ്ണിടിച്ചിലിന്റെയും കാരണങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ശാസ്‌ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ മുന്‍കൈ എടുക്കുന്നു. സൈക്കിള്‍ രൂപത്തിലുളള മോട്ടോറൈസ്‌ഡ് അല്ലാത്ത ഗതാഗത സംവിധാനം പ്രോത്സാഹിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.



