റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ സ്‌കൂളുകൾ തുറക്കുന്ന കാര്യം പിന്നീട് പരിഗണിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

November 11, 2021 - 9:50 am

തിരുവനന്തപുരം: കൊവിഡ് പൂർണമായും നിയന്ത്രണ വിധേയമാകാത്തതിനാലാണ് പകുതി കുട്ടികളുമായി സ്കൂളുകൾ പ്രവർത്തിക്കുന്നതെന്നും ആദ്യ ഘട്ട പ്രവർത്തനം നിരീക്ഷിച്ച ശേഷം പിന്നീട്, സാധാരണ രീതിയിലേക്ക് മാ​റുമെന്നും മന്ത്രി വി.ശിവൻകുട്ടി നനിയമസഭയിൽ പറഞ്ഞു. ആ ഘട്ടത്തിൽ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ സ്‌കൂളുകൾ തുറക്കുന്ന കാര്യവും പരിഗണിക്കുമെന്ന് പി.കെ ബഷീറിന്‍റെ ശ്രദ്ധ ക്ഷണിക്കലിനുളള മറുപടിയായി മന്ത്രി പറഞ്ഞു.

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് പ്രതിരോധശേഷി കുറവാകാൻ സാദ്ധ്യതയുള്ളതിനാലും വാക്സിൻ ലഭിച്ചിട്ടില്ലാത്തതിനാലും പ്രതിരോധ പ്രവർത്തനങ്ങളിൽ ഒട്ടും വീഴ്ച വരാതെ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *