റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എറണാകുളം: കുടുംബശ്രീ സാമൂഹ്യമേളകൾക്ക് തുടക്കം

November 9, 2021 - 3:02 pm

കോലഞ്ചേരി: കുടുംബശ്രീ സാമൂഹ്യമേളക്ക് തിരുവാണിയൂരിൽ തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് സി.ആർ.പ്രകാശ് സാമൂഹ്യ മേള ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ വിശ്വനാഥൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം ലിസി അലക്സ്, ബ്ലോക്ക് സ്റ്റാൻഡിങ്ങ് കമ്മിറ്റിയധ്യക്ഷ രാജമ്മ രാജപ്പൻ, പഞ്ചായത്ത് സ്ഥിരം സമിതിയധ്യക്ഷന്മാരായ കെ.വി.സനീഷ്, വർഗീസ് യാക്കോബ്, സിന്ധു യാക്കോബ്, ബ്ലോക്കംഗങ്ങളായ ബേബി വർഗീസ്, ഓമന നന്ദകുമാർ, പഞ്ചായത്തംഗങ്ങളായ സജിനി സുനിൽ, ബീന ജോസ്, സജി പീറ്റർ, ജിബു ജേക്കബ്, ബിന്ദു മനോഹരൻ, ലിസി കുര്യാക്കോസ്, എൻ.റ്റി.സുരേഷ്, എബിൻ വർഗീസ്, ഷൈനി ജോയി, എം.എൻ.മനു, ബിജു.വി.ജോൺ, കുടുംബശ്രീ അസി.മിഷൻ കോർഡിനേറ്റർ എം.ബി പ്രീതി, സി.ഡി.എസ് ചെയർപേഴ്സൺ അജിത നാരായണൻ, പഞ്ചായത്ത് സെക്രട്ടറി കെ.യു.ജയകുമാർ എന്നിവർ പ്രസംഗിച്ചു.

മേളയുടെ ഭാഗമായി വിവിധ ബോധവൽക്കരണ ക്ലാസ് നടന്നു. മേളയുടെ ഭാഗമായി ചൊവ്വാഴ്ച വയോജന അയൽക്കൂട്ടങ്ങളുടെ കലാപരിപാടികളും തുടർന്ന് പ്രണയവും പ്രതികാരവും എന്ന വിഷയത്തിൽ സംവാദവും നടക്കും. ബുധനാഴ്ച വൈകിട്ട് അനുമോദന സമ്മേളനത്തോടെ മേളക്ക് കൊടിയിറങ്ങും. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *