റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ടെറസ്സിന് മുകളിൽ നിന്ന് വീണ് വസ്ത്ര വ്യാപാരി മരിച്ചു

November 8, 2021 - 10:43 am

കൽപ്പറ്റ: മേപ്പാടിയിൽ കുരങ്ങിനെ ഓടിക്കുന്നതിനിടെ ടെറസ്സിന് മുകളിൽ നിന്ന് വീണ് ടെക്സ്റ്റയിൽസ് ഉടമ മരിച്ചു. മേപ്പാടിയിലെ ആദ്യകാല വ്യാപാരിയും മാരിയമ്മൻ ക്ഷേത്ര മുൻട്രസ്റ്റി ചെയർമാനും വ്യാപാരി വ്യവസായി ഏകോപനസമിതി മേപ്പാടി യൂണിറ്റ് മുൻ പ്രസിഡന്റുമായിരുന്ന സുനിൽ ടെക്സ്റ്റയിൽസ് ഉടമ എം. നാരായണൻ (നാണു-75 ആണ് മരിച്ചത്. വീടിന് മുകളിൽ എത്തിയ കുരങ്ങിനെ ഓടിക്കുന്നതിനിടെ കാല് തെറ്റി ടെറസ്സിന്റെ മുകളിൽ നിന്ന് വീഴുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

സ്വന്തം കടയുടെ മുകൾനിലയിൽ തന്നെയാണ് നാണുവും കുടുംബവും താമസിക്കുന്നത്. മാനന്തവാടി മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. കൂത്തുപറമ്പിലെ കുടുംബ വീട്ടിലായിരിക്കും സംസ്‌കാരം. ഭാര്യ: നളിനി. മക്കൾ: നൈഷ്, നിത്യ. മരുമകൻ: നീലേഷ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *