റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി തിരിച്ചെത്തുമെന്ന് റിപ്പോർട്

November 6, 2021 - 4:58 pm

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണന്‍ തിരിച്ചെത്തുന്ന കാര്യത്തില്‍ സംസ്ഥാന നേതൃത്വം 06/11/21 ശനിയാഴ്ച തന്നെ തീരുമാനമെടുത്തേക്കും.

കഴിഞ്ഞ മാസം നവംബറിലാണ് സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി മാറിയത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ മകന്‍ ബിനീഷിന് ജാമ്യം ലഭിച്ചതോടെയാണ് കോടിയേരിയുടെ മടങ്ങിവരവിനുള്ള സാധ്യത തെളിയുന്നത്.

ബിനീഷ് ജാമ്യം കിട്ടി വീട്ടിലെത്തിയപ്പോള്‍, പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് തിരികെയെത്തുമോയെന്ന കോടിയേരിയോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുകയുണ്ടായി. ഇപ്പോള്‍ അക്കാര്യത്തെക്കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നും പിന്നീട് ആലോചിച്ച് തീരുമാനമെടുക്കാമെന്നുമായിരുന്നു കോടിയേരിയുടെ മറുപടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *