റിപ്പോര്‍ട്ട്
ഡെസ്ക് ന്യൂസ്

ജോജു ജോര്‍ജുമായുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ വഴിമുടക്കിയത് സി.പി.ഐ.എമ്മാണെന്ന് കെ. ബാബു

November 6, 2021 - 5:03 pm

തിരുവനന്തപുരം: ജോജു ജോര്‍ജുമായുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ വഴിമുടക്കിയത് സി.പി.ഐ.എമ്മാണെന്ന് കെ. ബാബു എം.എല്‍.എ. ജോജു സദാചാര പൊലീസ് ചമയുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘മാസ്‌ക് ധരിക്കാതെയാണ് ജോജു അട്ടഹസിച്ചത്, എന്തുകൊണ്ട് ഇതിനെതിരെ പൊലീസ് കേസെടുത്തില്ല. സിനിമാ നടന്‍മാര്‍ക്ക് വേറെ നിയമം ഉണ്ടോ?’, ബാബു ചേദിച്ചു.

റോഡ് തടഞ്ഞ് ഗതാഗതം തടസപ്പെടുത്തി സിനിമാ ഷൂട്ടിംഗ് നടത്താറുണ്ടെന്നും അത് ശരിയാണോയെന്നും ബാബു ചോദിച്ചു.

‘ഞങ്ങള്‍ ജോജു ജോര്‍ജിനെ തടയാന്‍ വേണ്ടിയല്ല സമരം നടത്തിയത്. അനിഷ്ട സംഭവങ്ങള്‍ക്കെല്ലാം ഉത്തരവാദി ജോജുവാണ്,’ ബാബു പറഞ്ഞു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *