റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മംഗലപുരം -തേക്കട- വിഴിഞ്ഞം ഔട്ടര്‍ റിംഗ് റോഡിന്റെ വികസനവുമായി ബന്ധപ്പെട്ട പാരിസ്ഥിതിക അനുമതി സംബന്ധിച്ച പൊതു തെളിവെടുപ്പ് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിന്റെ അദ്ധ്യക്ഷതയില്‍ 2021 നവംബര്‍ 03 രാവിലെ 10 മണി മുതല്‍ സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പദ്ധതി പ്രദേശത്തെ ജനങ്ങള്‍ക്കും മറ്റ് പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും റോഡ് വികസനത്തെ സംബന്ധിച്ചും ഇതുമായി ബന്ധപ്പെട്ട പാരിസ്ഥിതിക ആഘാതത്തെ കുറിച്ചും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കാവുന്നതാണ്. മുമ്പ് ഭൂമി ഏറ്റെടുത്തിട്ടുള്ളതോ ഭാവിയില്‍ ഏറ്റെടുക്കുന്നതോ ആയ കാര്യങ്ങളുമായി ബന്ധപ്പെട്ടതല്ല പൊതു തെളിവെടുപ്പെന്നും പരിസ്ഥിതി ആഘാത പഠനത്തിന് ആവശ്യമായ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും മാത്രമാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നതെന്നും ജില്ലാ കളക്ടറുടെ ചുമതലയുള്ള എ.ഡി.എം ഇ.മുഹമ്മദ് സഫീര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറുമായി ബന്ധപ്പെടാം. ഫോണ്‍- 9526568697.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *