റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുറുപ്പിലെ ആദ്യ വീഡിയോ പുറത്ത് വിട്ടു

November 2, 2021 - 11:17 am

ദുൽഖർ സൽമാൻ നായകനും ശോഭിത ധൂലിപാല നായികയുമായി എത്തുന്ന കുറുപ്പ് എന്ന ചിത്രത്തിലെ പകലിരവുകൾ എന്ന ആദ്യ ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടു, ദുൽഖറിൻറെ കഥാപാത്രത്തിന്റ പ്രണയ നിമിഷങ്ങൾ ആണ് ഈ ഗാനത്തിൽ ചിത്രീകരിച്ചിരിക്കുന്നത്.

ദുൽഖറിൻറെ ഉടമസ്ഥതയിലുള്ള വെഫെയറർ ഫിലിംസും എം സ്റ്റാർ എന്റർടെയ്മെന്റ്സും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന് സംഗീതം നൽകിയത് സുഷിൻ ശ്യാമും ഗാനം ആലപിച്ചിരിക്കുന്നത് നേഹ നായരുമാണ്. സണ്ണിവെയിൻ, ഷൈൻ ടോം ചാക്കോ , വിജയരാഘവൻ , പി ബാലചന്ദ്രൻ , സുരഭി ലക്ഷ്മി, ശിവജിത്ത് പത്മനാഭൻ തുടങ്ങിയവരും കുറുപ്പിലെ താരങ്ങളാണ്..

ദുൽഖർ ആദ്യം അഭിനയിച്ച സെക്കൻഡ് ഷോ എന്ന ചിത്രത്തിൻറെ സംവിധായകനായ ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പ് സംവിധാനം ചെയ്തിരിക്കുന്നത്.
കഥ ജിജീൻ കെ ജോസ് , തിരക്കഥ സംഭാഷണം ഡാനിയൽ സായൂജ് നായർ, കെ എസ് അരവിന്ദ്, ചായാഗ്രഹണം നിമിഷ് രവി , ക്രിയേറ്റീവ് ഡയറക്ടർ വിനി വിശ്വലാൽ , എന്നിവർ നിർവഹിക്കുന്നു.

തീയേറ്ററിൽ റിലീസ് ചെയ്യാനിരിക്കുന്ന ഈ ചിത്രം മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് ഹിന്ദി കന്നട എന്നീ ഭാഷകളിലും പ്രേക്ഷകരിലെത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *