റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിയമവിരുദ്ധ മത്സ്യബന്ധനം തടയാൻ കർശന നടപടിയെടുക്കുമെന്ന് മന്ത്രി സജി ചെറിയാൻ

October 29, 2021 - 12:02 pm

തിരുവനന്തപുരം: നിയമവിരുദ്ധ മത്സ്യബന്ധനം തടയാൻ കർശന നടപടിയെടുക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. നിയമവിരുദ്ധ മത്സ്യബന്ധനം നടത്തുന്ന യാനങ്ങൾ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തീരദേശത്ത് മറൈൻ ആംബുലൻസ് ഏർപ്പെടുത്തുന്നത് പരിഗണിക്കും. 109 ആംബുലൻസ് മാതൃകയിൽ ഏർപ്പെടുത്താനാണ് ആലോചനയെന്നും മന്ത്രി പറഞ്ഞു.

മത്സ്യകുഞ്ഞുങ്ങളെ പിടിക്കുന്നതും വളത്തിനായി ഇതര സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്നതും തടയും. മത്സ്യകൃഷിക്ക് ഇൻഷുറൻസ് ഏർപ്പെടുത്തുന്നത് പരിഗണനയിലുണ്ട്.

മത്സ്യവിഭവങ്ങൾ ഉൾപ്പെടുത്തി റസ്റ്ററന്റ് വിഴിഞ്ഞത്ത് ഉടൻ തുടങ്ങുമെന്നും ആറ് മാസത്തിനകം സംസ്ഥാനത്താകെ വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *