നിലമ്പൂര്‍ : റസ്റ്ററന്റിനുളള അനുമതിയുടെ മറവില്‍ ചീങ്കണ്ണിപ്പാറയിലെ വിവാദ തടയണക്കു കുറുകെ പിവി അന്വര്‍ എംഎല്‍എയുടെ ഭാര്യാപിതാവ് കെട്ടിയ റോപ്പ്‌വേ 15 ദിവസത്തിനകം പൊളിച്ചുമാറ്റാന്‍ ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നല്‍കി. അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കി നവംബര്‍ 30നകം റിപ്പോര്‍ട്ട് ചെയ്യണമെന്നത് സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്‌മാന്‍ പിഎസ് ഗോപിനാഥന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.



