റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലപ്പുഴ: ജില്ലാ കളക്ടര്‍ കുട്ടനാട്ടില്‍ സന്ദര്‍ശനം നടത്തി

October 18, 2021 - 10:32 pm

ആലപ്പുഴ:  കുട്ടനാട്ടില്‍ ജലനിരപ്പ് ഉയര്‍ന്ന മേഖലകളില്‍ ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടറും ജില്ലാ പോലീസ് മേധാവി ജി. ജയദേവും സന്ദര്‍ശനം നടത്തി സ്ഥിതി വിലയിരുത്തി.  

കൈനകരി പഞ്ചായത്തിലെ ചേന്നങ്കരി വട്ടക്കായല്‍, കൂലിപ്പുരയ്ക്കല്‍ എന്നിവിടങ്ങളില്‍ വെള്ളം കയറിയ മേഖലകളിലെ ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ കളക്ടര്‍ നിര്‍ദേശിച്ചു.  

ഡെപ്യൂട്ടി കളക്ടര്‍ ആന്റണി സ്‌കറിയ, കുട്ടനാട് തഹസില്‍ദാര്‍ ടി.ഐ. വിജയസേനന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസീദ  അനില്‍കുമാര്‍, പഞ്ചായത്തംഗം സബിത മനു, വില്ലേജ് ഓഫീസര്‍ ലയ എസ്. എന്നിവരും ഒപ്പമുണ്ടായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *