റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലപ്പുഴ: സ്‌കൂള്‍ തുറക്കല്‍: അവലോകന യോഗം ചേര്‍ന്നു

October 18, 2021 - 9:49 pm

ആലപ്പുഴ: സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ. യുടെ അധ്യക്ഷതയില്‍ മാവേലിക്കര മണ്ഡലതല അവലോകന യോഗം ചേര്‍ന്നു.

വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും സുരക്ഷയും സ്കൂളുകളുടെ സുഗമമായ പ്രവര്‍ത്തനവും ഉറപ്പാക്കുന്നതിന്   തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും സന്നദ്ധ സംഘടനകളും പൊതുജനങ്ങളും സഹകരിക്കണമെന്ന് എം.എല്‍.എ നിര്‍ദ്ദേശിച്ചു.

മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ദാസ്, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി, മാവേലിക്കര നഗരസഭാധ്യക്ഷന്‍ കെ.വി. ശ്രീകുമാര്‍, നൂറനാട് പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന സുരേഷ്, ജനപ്രതിനിധികളായ സുകുമാരി തങ്കച്ചന്‍, ലളിത രവീന്ദ്രനാഥ്, സബീന റഹിം, അജികുമാര്‍, ഇന്ദു കൃഷ്ണന്‍, ഷൈജ അശോകന്‍, ഹാഷിര്‍, കെ. സുമ, ഷീല ജി, രാജേഷ്, വി.കെ. രാധാകൃഷ്ണന്‍, ഗീത അപ്പുക്കുട്ടന്‍, ദീപ, റൈഹാനത്, ഡി.ഇ.ഒ സുജാത, മാവേലിക്കര എ.ഇ.ഒ. എന്‍. ഭാമിനി, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *