റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉത്ര വധക്കേസ്; സൂരജിനെ പൂജപ്പുര സെൻട്രൽ ജയിലിലെത്തിച്ചു

October 14, 2021 - 1:49 pm

തിരുവനന്തപുരം: ഉത്ര വധക്കേസ് പ്രതി സൂരജിനെ പൂജപ്പുര സെൻട്രൽ ജയിലിലെത്തിച്ചു . കോവിഡ് മാർഗ്ഗ നിർദ്ദേശം കണക്കിലെടുത്ത് ഒരാഴ്ച നിരീക്ഷണത്തിനു ശേഷം സെല്ലിലേക്കു മാറ്റും.

പ്രതിയായ സൂരജിന് ഇരട്ട ജീവപര്യന്തമാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചത് . 17 വര്‍ഷത്തെ തടവിനു ശേഷം ജീവപര്യന്തം അനുഭവിക്കണം. പത്തു വര്‍ഷം, ഏഴ് വര്‍ഷം, രണ്ട് ജീവപര്യന്തം എന്നിങ്ങനെയാണ് ശിക്ഷ അനുഭവിക്കേണ്ടത്. പ്രതി അഞ്ചു ലക്ഷം രൂപ പിഴ അടയ്ക്കണമെന്നും കോടതി വിധിച്ചു.

കേസ് അപൂര്‍വങ്ങളില്‍ അപൂര്‍‌വമാണെന്ന് കോടതി നിരീക്ഷിച്ചു. കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം. മനോജ് ആണ് വിധി പ്രസ്താവിച്ചത്. പ്രതിയുടെ പ്രായം പരിഗണിച്ചാണ് വധശിക്ഷ ഒഴിവാക്കിയത്. പ്രതി മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പിട്ടിട്ടില്ലെന്നതും കോടതി പരിഗണിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *