റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരൂര്‍ : കാനറാ ബാങ്കിന്റെ തിരൂര്‍ ശാഖയിലെ എടിഎം കൗണ്ടറില്‍ കവര്‍ച്ചാ ശ്രമം. ഗ്യാസ്‌ കട്ടര്‍ ഉപയോഗിച്ചാണ്‌ എടിഎം തുറക്കാന്‍ ശ്രമിച്ചത്‌. പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ്‌ പ്രാഥമിക വിവരം. പുലര്‍ച്ചെ എടിഎമ്മില്‍ നിന്ന്‌ പണം പിന്‍വലിക്കാനെത്തിയ പത്രം ഏജന്‍റാണ്‌ കവര്‍ച്ചാ ശ്രമം ആദ്യം ശ്രദ്ധിച്ചത്‌. കൗണ്ടറിനുളളില്‍ നിന്ന് കരിഞ്ഞ മണവും, പുറത്ത്‌ ഗ്യാസ്‌ കട്ടറും കണ്ടതോടെ ഇയാള്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന്‌ സിസി ടിവി പരിശോധിച്ച പോലീസിന് മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ ലഭിക്കുകയുണ്ടായി. ഇന്നോവ കാറില്‍ ഹെല്‍മെറ്റും റെയിന്‍ കോട്ടും മാസ്‌കും ധരിച്ച്‌ കൗണ്ടറില്‍ കടക്കുന്ന ആളിന്റെ ദൃശ്യങ്ങളാണ്‌ പോലീസിന്‌ ലഭിച്ചത്‌.വെളുപ്പിന്‌ 2,45ന്‌ എത്തിയ മോഷ്ടാവ്‌ 3.10ന്‌ തിരികെ പോകുന്നത്‌. ദൃശ്യങ്ങളില്‍ വ്യക്തമാണ്‌ .സിസിടിവി ക്യാമറയില്‍ സ്‌പ്രേ അടിച്ച്‌ കേടുവരുത്തിയിട്ടുണ്ട്‌.

ഗ്യാസ്‌ കട്ടര്‍ ഉപയോഗിക്കുന്നതിനിടെ വേസ്‌റ്റ് ബക്കറ്റില്‍ ഉണ്ടായിരുന്ന കടലാസുകള്‍ക്ക്‌ തീ പിടിച്ചതാണ്‌ മോഷ്ടാവ്‌ പിന്‍ തിരിയാന്‍ കാരണമായതെന്ന്‌ കരുതുന്നു. തൃശൂര്‍ സിറ്റിപോലീസ്‌ അസിസ്‌റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *