ആന്‍ഡ്രോയ്‌ഡ്‌ ഫോണുകളില്‍ ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തില്‍ മാറ്റം വരുത്തുന്നു

ആന്‍ഡ്രോയ്‌ഡ്‌ ഫോണുകളില്‍ ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തിന്റെ പഴയ പതിപ്പുകള്‍ ഉപയോഗിച്ച് ഗൂഗിള്‍ മാപ്പ്‌, യുട്യൂബ്‌, ജി-മെയില്‍ തുടങ്ങിയുളള നിരവധി ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നതിനുളള പിന്തുണ ഗൂഗിള്‍ പിന്‍വലിക്കുന്നു. അക്കൗണ്ടുകളുടെ സുരക്ഷ നിലനിര്‍ത്തുന്നതിനുളള പദ്ധതികളുടെ ഭാമായിട്ടാണ്‌ നടപടി.

ആന്‍ഡ്രോയിഡ്‌ 2.3.7 ജിഞ്ചര്‍ ബ്രഡ്‌ അല്ലെങ്കില്‍ താഴെയുളള ഏത്‌ ഉപകരത്തിലും ഗൂഗില്‍ ഉദ്‌പ്പന്നങ്ങളിലും സേവനങ്ങളിലും സൈന്‍ ഇന്‍ ചെയ്യാന്‍ കഴിയില്ല. ഈ ആപ്പുകളിലേക്ക്‌ ആക്‌സസ്‌ നിലനിര്‍ത്താന്‍ ഉപയോക്താക്കള്‍ അവരുടെ സ്‌മാര്‍ട്ട്‌ ഫോണുകളില്‍ കറഞ്ഞത്‌ 3.0 ഇന്‍സ്‌റ്റാള്‍ ചെയ്‌തിരിക്കണം

ഉപയോക്താക്കള സുരക്ഷിതരായി നില നിര്‍ത്തുന്നതിനുളള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായി ആന്‍ഡ്രോയ്‌ഡ്‌ 2.3.7 അല്ലെങ്കില്‍ അതില്‍ താഴെയുളള ആന്‍ഡ്രോയ്‌ഡ്‌ ഉപകരങ്ങളില്‍ 2021 സെപ്‌തംബര്‍ 27 മുതല്‍ സൈന്‍-ഇന്‍ ചെയ്യാന്‍ അനുവദിക്കില്ലെന്ന്‌ ഗൂഗിള്‍ നേരത്തെ അറിയിച്ചിരുന്നു. സെപ്‌തംബര്‍ 27ന്‌ ശേഷം നിങ്ങള്‍ നിങ്ങളുടെ ഉപകരണത്തില്‍ സൈന്‍-ഇന്‍ ചെയ്യുകയാണെങ്കില്‍ ഗൂഗിള്‍ ഉദ്‌പ്പന്നങ്ങളും സേവനങ്ങളും ഉപയോഗിക്കാന്‍ ശ്രമിക്കുമ്പോള്‍ യൂസര്‍ നെയിം അല്ലെങ്കില്‍ പാസ്‌ വേഡ്‌പ്രശ്‌നം നേരിടുെന്ന്‌ ഗൂഗിള്‍ മാനേജല്‍ സാക്ക്‌ പൊളളാക്ക്‌ വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം