കൊച്ചി : 11 കോടി രൂപയുടെ ലഹരിമരന്ന് കേസില്‍ അറസറ്റിലായ സുസ്‌മിതയെ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു. കേസിലെ 12-ാം പ്രതിയാണ് സുസ്‌മിത. മയക്കുമരുന്നു സംഘത്തിനിടയില്‍ ടീച്ചര്‍ എന്നാണ് ഇവര്‍ അറിയപ്പെട്ടിരുന്നത്. കോട്ടയത്തെ ഒരു സ്‌കൂളില്‍ കറെക്കാലം പഠിപ്പിച്ചിരുന്നതിനാലാണ് ഇവര്‍ക്ക ഈ പേര് വീണത്. കൊച്ചിയിലെ ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് ഇവര്‍ ഇടപാടുകള്‍ നടത്തിയിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. കോടതി ഇവരെ മൂന്നദിവസത്തേക്കാണ് കസറ്റഡിയില്‍ വിട്ടിരിക്കുന്നത്.
ഇവര്‍ ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച് ലഹരി മരുന്നുകള്‍ വില്‍പ്പന നടത്തിയിരുന്നതായും മുഖ്യ പ്രതികളുടെ അക്കൗണ്ടിലേക്ക് വന്‍ തുക നിക്ഷേപിച്ചിരുന്നതായും കസ്റ്റഡിഅപേക്ഷയില്‍ എക്‌സൈസ് വ്യക്തമാക്കുന്നുണ്ട്. ഗൂഡാലോചനയിലടക്കം പങ്കാളിയായ ഇവരെ ചോദ്യം ചെയ്യണമെന്നായിരുന്നു എക്‌സൈസിന്റെ ആവശ്യം . കേസില്‍ ഇിയും ഏറെപ്പേര്‍ പിടിയിലാവാനുണ്ട് .കഴിഞ്ഞ 12-ാം തീയതിയാണ് സുസസ്‌മിത പിടിയിലായത്.
ലഹരിപാര്‍ട്ടികള്‍ സംഘടിപ്പിക്കാനും സാമ്പത്തികം ഉള്‍പ്പെടയുളള സഹായങ്ങള്‍ ഒരുക്കാനും മുന്നില്‍ നിന്നത് സുസ്‌മിതയായിരുന്നു. ഹോട്ടലുകളില്‍ നടക്കുന്ന റേവ് പാര്‍ട്ടികളില്‍ ഇവര്‍ പങ്കെടുത്തിട്ടുണ്ട. പ്രതികളില്‍ ചിലര്‍ക്കൊപ്പം ഒട്ടേറെ ഹോട്ടലുകളില്‍ ഇവര്‍ താമസിച്ചിട്ടുളളതായും കണ്ടെത്തിയിട്ടുണ്ട്. 12 പ്രതികള്‍ ഇതുവരെ അറസ്‌റ്റിലായിട്ടുണ്ട്. .ഇവരില്‍ ചിലരുടെഫോണുകളിലലേക്ക് ശ്രീലങ്കയില്‍ നിന്നുവരെ കോളുകള്‍ എത്തിയിട്ടുണ്ടെന്ന് നേരത്തെ വ്യക്തമായിരുന്നു.