റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മലയാളി നഴ്‌സിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

October 3, 2021 - 8:04 am

കുവൈറ്റ്‌ സിറ്റി : മലയാളി നഴ്‌സിനെ കുവൈറ്റില്‍ ഇബന്‍സിന ആശുപത്രിയിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇരിങ്ങാലക്കുട മാള കണ്ടന്‍കുളത്തില്‍ ജാസിലിന്‍ (35) ആണ്‌ മരിച്ചത്‌. 2021 ഒക്ടോബര്‍ 2ന്‌ വെളളിയാഴ്‌ച വൈകിട്ടോടെയാണ്‌ ജാസിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌.ആത്മഹത്യയാണെന്നാണ്‌ പ്രാഥമിക നിഗമനം.

ഈയിടെ മസ്‌തിഷക്കത്തില്‍ അര്‍ബുദ ബാധയുളളതായി കണ്ടെത്തിയിരുന്നു. ജഹറ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ജാസിലിനെ വിദഗ്‌ദ ചികിത്സക്കായാണ്‌ ഇബിന്‍സ ആശുപത്രിയില്‍ എത്തിച്ചത്‌. മാള കണ്ടന്‍കുളത്തില്‍ സിജോ പൗലോസാണ്‌ ഭര്‍ത്താവ്‌ . മക്കള്‍ : ജാസീല്‍ ,ജോവിന്‍.കുവൈറ്റിലെ മലയാളി സംഘടനാ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുളള നടപടിക്രമങ്ങള്‍ പിുരോഗമിക്കകുയാണ്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *