തൊഴിലവസരങ്ങള്‍
ന്യൂസ് ഡെസ്ക്

കോഴിക്കോട്: അസിസ്റ്റന്റ് ഫോട്ടോഗ്രാഫറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു

September 29, 2021 - 7:00 pm

കോഴിക്കോട്: ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് ഫോട്ടോഗ്രാഫറെ നിയമിക്കുന്നു. പ്ലസ്ടു യോഗ്യതയും ഡിജിറ്റല്‍ ഫോട്ടോഗ്രാഫര്‍ എന്‍.സി.വി.ടി/എസ്.സി.വി.ടി. സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഫോട്ടോ ജേണലിസത്തില്‍ ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റും നേടിയവര്‍ക്ക് അപേക്ഷിക്കാം. പ്രായം 20നും 30നുമിടയില്‍. അപേക്ഷകര്‍ക്ക് സ്വന്തമായി ഡിജിറ്റല്‍ ക്യാമറയും ഫോട്ടോ എഡിറ്റ് ചെയ്യുന്നതിനുള്ള സാങ്കേതിക അറിവും ഉണ്ടായിരിക്കണം. കോഴിക്കോട് ജില്ലയില്‍ സ്ഥിര താമസക്കാരായിരിക്കണം. ക്രിമിനല്‍ കേസുകളില്‍ പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടുള്ളവരാകരുത്. നിയമനം ലഭിക്കുന്ന വ്യക്തി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായി കരാറില്‍ ഏര്‍പ്പെടണം. കരാര്‍ തീയതി മുതല്‍ 2022 മാര്‍ച്ച് 31 വരെയാണ് കാലാവധി. പ്രതിമാസ വേതനം 15,000 രൂപ. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം 2021 സെപ്റ്റംബര്‍ 30ന് വൈകീട്ട് 5 മണിക്കകം prdkkd.applications@gmail.com എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.  അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളെ നേരിട്ട് കൂടിക്കാഴ്ചക്ക് ക്ഷണിക്കും. ഫോണ്‍:  0495 2370225.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *