റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മിഠായി തെരുവില്‍ വന്‍ തീപിടുത്തം . നിലവില്‍ തീ നിയന്ത്രണവിധേയം

September 11, 2021 - 10:35 am

കോഴിക്കോട്‌ : കോഴിക്കോട്‌ മിഠായി തെരുവിന്‌ സമീപം തീപിടുത്തമുണ്ടായി. 2021 സെപ്‌തംബര്‍ 10ന്‌ ഉച്ചയോടെയായിരുന്നു സംഭവം. മൊയ്‌തിന്‍ പളളി റോഡിലെ വികെഎം ബില്‍ഡിംഗ്‌ ഷോപ്പിംഗ്‌ കോംപ്ലക്‌സിലെ ജെ.ആര്‍ഫാന്‍സി എന്ന ചെരുപ്പുകടക്കാണ്‌ തീപിടിച്ചത്‌. കടക്കുളളിലുണ്ടായിരുന്ന രണ്ട്‌ സ്‌ത്രീകളെ രക്ഷപെടുത്തി.

സമീപത്തുളളവരാണ്‌ തീ പിടുത്തത്തെ തുടര്‍ന്ന്‌ പുക ഉയരുന്നത്‌ കണ്ടത്‌ . ഉടന്‍തന്നെ മറ്റുകടകളിലേക്ക്‌ തീ പടരുന്നത്‌ തടയാന്‍ ശ്രമം ആരംഭിച്ചു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിന്റെ 8 യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി ഭാഗ്യം കൊണ്ടുമാത്രമാണ്‌ നിരവധി കടകള്‍ സ്ഥിതെ ചെയ്യുന്ന പ്രദേശത്തെ അപകടം ഒഴിവായത്‌. നിലവില്‍ തീ നിയന്ത്രണ വിധേയമാണെന്ന്‌ സിറ്റി പോലീസ്‌ കമ്മീഷണര്‍ എവി ജോര്‍ജ്‌ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *