റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്വാതന്ത്ര്യ സമരത്തോട് മുഖം തിരിഞ്ഞു നിന്ന ആശയങ്ങളേയും നേതാക്കളേയും മഹത്വവത്കരിക്കുന്ന നിലപാട് ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

September 11, 2021 - 8:59 am

തിരുവനന്തപുരം: സ്വാതന്ത്ര്യ സമരത്തിന് മുഖംതിരിഞ്ഞുനിന്ന ആശയങ്ങളെയും നേതാക്കളെയും മഹത്വവത്കരിക്കുന്ന നിലപാട് ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. .കണ്ണൂർ സർവ്വകലാശാലയുടെ സിലബസിൽ ആർഎസ്എസ് നേതാക്കളുടെ പുസ്തകങ്ങൾ ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഏത് പ്രതിലോമകരമായ ആശയങ്ങളും പരിശോധിക്കേണ്ടി വരും. എന്നാൽ അതിനെ മഹത്വവത്കരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു

നിർദ്ദേശിക്കപ്പെട്ട പാഠഭാഗങ്ങളിൽ ഏതെങ്കിലും ഒഴിവാക്കപ്പെടേണ്ടതുണ്ടെങ്കിൽ ഒഴിവാക്കാനും, കൂട്ടിച്ചേർക്കേണ്ടതുണ്ടെങ്കിൽ കൂട്ടിച്ചേർക്കാനും സർവ്വകലാശാല നടപടിയെടുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. സിലബസ് സംബന്ധിച്ച് വിവാദമുയർന്ന സാഹചര്യത്തിൽ സിലബസ് പുന:പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *