റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബിവറേജസ്‌ ഔട്ട്‌ലെറ്റുകള്‍ക്കായി കെഎസ്‌ആര്‍ടിസിയുടെ 16 കെട്ടിടങ്ങള്‍ വിട്ടുകൊടുക്കാന്‍ തീരുമാനം

September 10, 2021 - 8:43 am

തിരുവനന്തപുരം : കെ.എസ്‌ആര്‍ടിസിയുടെ സ്ഥലത്ത്‌ ബിവറേജസ്‌ കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കാനുളള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട്‌. എന്നാല്‍ കെ.എസ്‌.ആര്‍.ടിസി ഡിപ്പോകളിലായിരിക്കില്ല ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കുക. ഒഴിഞ്ഞുകിടക്കുന്ന പഴയ കെട്ടിടങ്ങളിലായിരിക്കും പ്രവര്‍ത്തനം. കെഎസ്‌ആര്‍ടിസി മാനേജിംഗ്‌ ഡയറക്ടര്‍ ബിജു പ്രഭാകര്‍ യൂണിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ്‌ ഇത്തരത്തില്‍ 16 സ്ഥലങ്ങള്‍ വിട്ടുകൊടുക്കാന്‍ തീരുമാനമായത്‌.

ഡിപ്പോകളിലും, കെഎസ്‌ആര്‍ടിസി കോംപ്ലക്‌സുകളിലും ബിവറേജസ്‌ ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കുനന്തിനെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ കെ.എസ്‌ആര്‍ടിസിക്ക്‌ വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും, ഇത്തരം നടപടികള്‍ ആവശ്യമാണെന്നും എംഡി ചര്‍ച്ചയില്‍ അറിയിച്ചു..കോഴഞ്ചേരി ഉള്‍പ്പടെ ഇത്തരത്തിലുളള 16 സ്ഥലങ്ങള്‍ കെഎസ്‌ആര്‍ടിസിക്കുണ്ട്‌. ഇവിടങ്ങളിലായിരിക്കും ഔട്ടലെറ്റുകള്‍ തുടങ്ങുക. ബെവ്‌കോ അധികൃതര്‍ പരിശോധന നടത്തിയശേഷം അനുയോജ്യമായ സ്ഥലങ്ങളില്‍ ആരംഭിക്കും.

അതേസമയം ഇത്തരമൊരു പദ്ധതി ആലോചനയില്‍ ഇല്ലെന്നാണ്‌ എക്‌സൈസ്‌ അധികൃതര്‍ വ്യക്തമാക്കുനന്ത്‌. എങ്കിലും ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നതിനുളള പ്രവര്‍ത്തനങ്ങളുമായി കെഎസ്‌ആര്‍ടിസി മുന്നോട്ടു പോവുകയാണ്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *