അഗർത്തല: ത്രിപുരയില്‍ മാധ്യമ സ്ഥാപനത്തിനു നേരെ ബിജെപി അതിക്രമമെന്ന് പരാതി. പ്രതിപാദി കലാം ദിനപത്രത്തിന്റെ ഓഫീസ് അടിച്ചുതകര്‍ക്കപ്പെട്ടു. നാല് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതിക്രമത്തിനിടെ വാഹനങ്ങള്‍ക്കും തീയിട്ടു.
പ്രതിപാദി കലാം ദിനപത്രത്തിന്റെ അഗര്‍ത്തലയിലെ ഓഫീസിലാണ് മുന്നൂറോളം വരുന്ന ബിജെപി പ്രവര്‍ത്തകര്‍ അക്രമിച്ചത്. ഉപകരണങ്ങളും രേഖകളും നശിപ്പിച്ചെന്നും കാറുകള്‍ക്കും ബൈക്കുകള്‍ക്കും തീയിട്ടെന്നും പത്രത്തിന്റെ എഡിറ്റര്‍ അനല്‍ റോയ് ചൌധരി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

