റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രതിദിനം 768 സീറ്റ്: കുവൈത്തിലേക്കുള്ള വിമാന സര്‍വീസുകള്‍ 07/09/21 ചൊവ്വാഴ്ച മുതല്‍

September 7, 2021 - 10:54 am

കുവൈത്ത് സിറ്റി: ഇന്ത്യയില്‍നിന്ന് കുവൈത്തിലേക്കുള്ള വിമാന സര്‍വീസുകള്‍ 07/09/21 ചൊവ്വാഴ്ച മുതല്‍. ചൊവ്വാഴ്ച കൊച്ചിയില്‍നിന്നാണ് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ആദ്യ സര്‍വീസ്. കുവൈത്ത് എയര്‍വേയ്സ് ചൊവ്വാഴ്ച ചെന്നൈയില്‍നിന്ന് ആദ്യ വിമാനം അയക്കും.ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കൊച്ചിയില്‍നിന്നും ഡല്‍ഹിയില്‍നിന്നും കുവൈത്ത് എയര്‍വേയ്സ് സര്‍വീസ് നടത്തുന്നുണ്ട്. എയര്‍ ഇന്ത്യ എക്സ്പ്രസ് കുവൈത്തിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ കൊച്ചിയില്‍നിന്നും ബുധന്‍, വെള്ളി, തിങ്കള്‍ ദിവസങ്ങളില്‍ കോഴിക്കോട്ടുനിന്നുമാണ് സര്‍വ്വീസ്. ഇന്ത്യയില്‍നിന്ന് പ്രതിദിനം 768 സീറ്റുകളാണ് അനുവദിച്ചിട്ടുള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *