റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാണ്ടി രാജിന്റെ എതർക്കും തുനിന്ത വൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കി

September 2, 2021 - 6:00 pm

പാണ്ടിരാജ് സംവിധാനം ചെയ്ത് സൂര്യ നായകനായെത്തുന്ന പുതിയ ചിത്രമാണ് എതർക്കും തുനിന്തവൻ. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായതായി പാണ്ടിരാജ് ട്വിറ്ററിലൂടെ അറിയിച്ചു. 51 ദിവസമായി കാരൈക്കുടിയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്.

സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിൽ പ്രിയങ്ക മോഹൻ, സത്യരാജ്, സരണ്യ, പൊന്നവണ്ണൻ, സൂരി, ഇലവരസു എന്നിവരും അഭിനയിക്കുന്നു. സൂര്യയ്ക്കും സൺ പിക്ചേഴ്സിനും സിനിമാറ്റോഗ്രാഫർ രത്ന വേലുവിനും പാണ്ടിരാജ് നന്ദി അറിയിച്ചു.

തന്റെ നിർമ്മാണ കമ്പനിയായ 2-ഡി എന്റർടെയ്മെന്റിന്റെ ബാനറിൽ നാല് സിനിമകൾ ഉടൻ റിലീസാകുമെന്ന് ആഴ്ചകൾക്കുമുമ്പ് നടനും നിർമ്മാതാവുമായ സൂര്യ അറിയിച്ചിരുന്നു. സൂര്യ അടുത്തതായി അഭിനയിക്കാൻ ഒരുങ്ങുന്നത് വാടിവാസൽ എന്ന ചിത്രത്തിലാണ്. തമിഴ്നാട്ടിലെ വിനോദത്തെ പറ്റിയുള്ള ചിത്രമാണ് വെട്രിരാമൻ സംവിധാനം ചെയ്യുന്ന ജെല്ലിക്കെട്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *