അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കള്ളുഷാപ്പ് തൊഴിലാളികൾക്കുള്ള ധനസഹായ വിതരണം സെപ്റ്റംബർ ഒന്ന് മുതൽ

August 31, 2021 - 5:31 pm

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ അടഞ്ഞുകിടക്കുന്ന കള്ളുഷാപ്പുകളിലെ അംഗീകൃത തൊഴിലാളികൾക്ക് 2021 ഓണത്തോടനുബന്ധിച്ച് സർക്കാർ അനുവദിച്ച ധനസഹായം സെപ്റ്റംബർ ഒന്ന് മുതൽ തൊഴിലാളികൾ ഉൾപ്പെടുന്ന റേഞ്ചുകളിലെ എക്‌സൈസ് സർക്കിൾ ഓഫീസ് വഴി വിതരണം ചെയ്യും. ധനസഹായത്തിന് അർഹരായ തൊഴിലാളികൾ കള്ള് ചെത്ത് തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ അംഗത്വം തെളിയിക്കുന്ന കാർഡുമായി ബന്ധപ്പെട്ട എക്‌സൈസ് സർക്കിൾ ഓഫീസിൽ പ്രവൃത്തി ദിവസങ്ങളിൽ ഹാജരാകണമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *