റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പെണ്‍കുട്ടിയെ ഉപയോഗിച്ച്‌ വീട്ടിലേക്ക്‌ വിളിച്ചുവരുത്തി കവര്‍ച്ച നടത്തി

August 31, 2021 - 7:46 am

തൊടുപുഴ : ഹണിട്രാപ്പിന്‌ സമാനമായി പെണ്‍കുട്ടിയെ ഉപയോഗിച്ച്‌ യുവാവിനെ വീട്ടിലേക്ക്‌ വിളിച്ചുവരുത്തി സ്‌കൂട്ടറും പണവും അപഹരിച്ചു. സംഭവത്തില്‍ ഒരാളെ പോലീസ്‌ അറസറ്റ്‌ ചെയ്‌തു. തോപ്രാംകുടി വാണിയപ്പിളളില്‍ ടിസണ്‍ എബ്രഹാം(30) ആണ്‌ പിടിയിലായത്‌. കേസിലെ മറ്റ്‌ രണ്ട്‌ പ്രതികളായ തൊടുപുഴ കരിമണ്ണൂര്‍ സ്വദേശി അര്‍ജുന്‍ ,മൈലക്കൊമ്പ്‌ സ്വദേശി അഖില്‍ എന്നിവര്‍ ഒളിവിലാണ്‌.

കട്ടപ്പന ലബ്ബക്കടയിലെ ബന്ധുവീട്ടില്‍ നിന്നാണ്‌ ടിസണ്‍ പിടിയിലായത്‌. 2021 ആഗസ്റ്റ്‌ മൂന്നിനാണ്‌ ടിസണ്‍ ഉള്‍പ്പെടുന്ന സംഘം മറ്റൊരു പെണ്‍കുട്ടിയെ ഉപയോഗിച്ച്‌ പ്രണയം നടിച്ച്‌ ശാന്തമ്പാറ സ്വദേശി ജോഷിയെ അഖിലിന്റെ മൈലക്കൊമ്പിലെ വാടക വീട്ടിലേക്ക്‌ വിളിച്ചുവരുത്തിയത്‌. തുടര്‍ന്ന്‌ ആറ്‌ മണിക്കൂറോളം ഇയാളെവീട്ടില്‍ ബന്ദിയാക്കി ജോഷിയെത്തിയ സ്‌കൂട്ടറും ഇയാളുടെ പക്കലുണ്ടായിരുന്ന പണവും മൊബൈല്‍ ഫോണും സംഘം പിടിച്ചുവാങ്ങി.

രാത്രിയോടെ ഇവിടെനിന്ന്‌ രക്ഷപെട്ട ജോഷി മൂന്നുദിവസത്തിന്‌ ശേഷം തൊടുപുഴ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ലബ്ബക്കടയിലെ ബന്ധുവീട്ടില്‍ ടിസണ്‍ ഒളിവില്‍ കഴിയുന്നതായി വിവരം ലഭിച്ച പോലീസ്‌ സംഘം കട്ടപ്പന പോലീസിന്റെ സഹായത്തോടെ ടിസണെ അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു.

അര്‍ജുന്റെ ഭാര്യയെയും ഇതേവീട്ടില്‍ നിന്ന്‌ പോലീസ്‌ കണ്ടെത്തി. തൊടുപുഴയിലെ ഒരു വീട്ടില്‍ ജോലി ചെയ്‌തിരുന്ന ഇവര്‍ വീട്ടുകാരോട്‌ പറയാതെ ഭര്‍ത്താവ്‌ അര്‍ജുനൊപ്പം മുങ്ങുകയായിരുന്നു. തുടര്‍ന്ന് ഇവരെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ പോലീസ്‌ അന്വേഷണം നടക്കുന്നതിനിടയിലാണ്‌ ലബ്ബക്കടയിലെ വീട്ടില്‍ നിന്ന്‌ ഇവരെ കണ്ടെത്തുന്നത്. . പിടിയിലായ ടിസണ്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി ഏഴോളം കേസുകളില്‍ പ്രതിയാണെന്ന്‌ പോലീസ്‌ പറഞ്ഞു. ടിസണെ വിശദമായി ചോദ്യം ചെയ്‌താലെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവൂയെന്ന്‌ തൊടുപുഴ എസ്‌ഐ ബൈജു പി ബാബു പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *