റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മദ്യലഹരിയിൽ കെട്ടിടത്തിൽ വീണ് യുവാവ് മരിച്ചു

August 31, 2021 - 7:39 am

കട്ടപ്പന: സുഹൃത്തിന്റെ ജന്മദിന ആഘോഷത്തിനിടെ, നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു. കാഞ്ചിയാർ ലബ്ബക്കട പുളിക്കൽ ജോസിന്റെ മകൻ ജോബിൻ (21) ആണ് മരിച്ചത്.2021 ആഗസ്റ്റ് 30 തിങ്കളാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് സംഭവം. കട്ടപ്പന-പുളിയൻമല റൂട്ടിലെ കെട്ടിടത്തിനു മുകളിൽ നിന്നാണ് ജോബിൻ വീണത്.

എട്ട് പേർ അടങ്ങുന്ന സംഘമാണ് ഇവിടെ എത്തിയതെന്നാണ് വിവരം. കല്യാണത്തണ്ടിൽ നിന്ന് മദ്യപിച്ചശേഷമാണ് സംഘം ഇവിടെ എത്തിയത്. രാത്രിയിൽ മൊബൈൽ ഫോൺ വിളിച്ചുകൊണ്ട് നിൽക്കുമ്പോൾ കെട്ടിടത്തിൽ നിന്ന് വീണതാണെന്ന് സംശയിക്കുന്നു. സംഘത്തിൽ ഉണ്ടായിരുന്ന നാല് പേരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *